സൗത്ത് ഇന്ത്യന്‍ ബാങ്ക് ഫിനത്തോണില്‍ ഡല്‍ഹി ഐഐടി ടീമിന് ഒന്നാം സ്ഥാനം

കൊച്ചി:സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇനാക്ടസ്- ഡല്‍ഹി ഐ.ഐ.ടിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച് ഫിന്‍ടെക്ക് ഹാക്കത്തോണ്‍ എസ്‌ഐബി ഫിനത്തോണില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നുള്ള ടീം 'അകാത്സുകി' ഒന്നാം സ്ഥാനം നേടി. മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഐ.ഐ.ടി റൂര്‍ക്കിയില്‍ നിന്നുള്ള ടീം 'ഹൈപര്‍പേഴ്സനലൈസേഴ്സ്, കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ടീം 'ഫാന്റം' എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനം . കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച, ശ്രീ വിലെ പാര്‍ലെകെലവാനി മണ്ഡല്‍സ് ദ്വാരകദാസ് ജെ സംഗ്വി കോളേജ് ഓഫ് എഞ്ചിനീയറിങിലെ ടീം 'ഡിജി ക്രാഫ്‌റ്റേഴ്‌സ്', നേതാജി സുഭാഷ്യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍നിന്നുള്ള ടീം 'ആൽഗോ എലൈസ്' എന്നിവര്‍ക്ക് 25000 രൂപ വീതം പ്രോത്സാഹനസമ്മാനവും ലഭിച്ചു.
ബാങ്കിങ്, ഫിനാന്‍സ് രംഗത്തെ വെല്ലുവിളികള്‍ക്ക് നൂതന സാങ്കേതികവിദ്യാ പരിഹാരം കണ്ടെത്തുക എന്നതായിരുന്നു എസ്‌ഐബി ഫിനത്തോണിലെ പ്രധാന മത്സരം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്‌സനലൈസേഷന്‍ ഓഫ്മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്‌ഐബി ഫിനത്തോണ്‍ പ്രോഗ്രാമിങ്മത്സരം അരങ്ങേറുക.
Content Highlights: south indian bank finathon