റേയിൽവേയിൽ 5000-ലധികം എൻ.ടി.പി.സി. ഒഴിവുകൾ; തൊഴിലവസരങ്ങളുമായി തൊഴിൽവാർത്ത

ഇന്ത്യൻ റെയിൽവേയിലെ നോൺ ടെക്‌നിക്കൽ പോപ്പുലർ കാറ്റഗറി (എൻ.ടി.പി.സി.) തസ്തികകളിലേക്കുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ബിരുദധാരികൾക്ക് 3477 ഒഴിവും പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് 1688 ഒഴിവുമുണ്ട്. ബിരുദധാരികൾക്കായുള്ള വിജ്ഞാപനം (എൻ.ടി.പി.സി.-ഗ്രാജ്വേറ്റ്) ഒക്ടോബർ എട്ടിനും പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്കായുള്ള വിജ്ഞാപനം (എൻ.ടി.പി.സി. അണ്ടർ ഗ്രാജ്വേറ്റ്) ഒക്ടോബർ 15-നും പ്രസിദ്ധീകരിക്കും.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രധാനതീയതികൾ, യോഗ്യത, വിജ്ഞാപന നമ്പർ തുടങ്ങിയ പ്രസക്ത വിവരങ്ങൾ ഈ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ വായിക്കാം.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ (സി.ആർ.പി.എഫ്.) കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റിനും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 521 ഒഴിവുണ്ട്. വിവിധ കായികയിനങ്ങളിലെ മികവ് പരിഗണിക്കും. അസം റൈഫിൾസിൽ റൈഫിൾമാൻ/ വാറണ്ട് ഓഫീസർ തസ്തികകളിലെ 354 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്റ്റംബർ 28-ന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2026 ഡിസംബറിൽ കേരള പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ തീയതിയും ഈ ലക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കമ്പനി/കോർപ്പറേഷൻ, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവയിലെ അസിസ്റ്റന്റ് (മെയിൻ) പരീക്ഷയുടെ വിശദമായ സിലബസ്സും ചേർത്തിട്ടുണ്ട്. ഒക്ടോബർ 17, 31 തീയതികളിൽ നടക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ), നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ജൂനിയർ ലാബ് അസിസ്റ്റന്റ്, ഇൻസ്‌പെക്ടിങ് അസിസ്റ്റന്റ് (ലീഗൽ മെട്രോളജി) എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: Railway NTPC notifications for graduate and undergraduate posts releasing in October.