'കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനമായി

സംസ്ഥാന സര്‍ക്കാരിനുകീഴിലെ കമ്പനി/കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിജ്ഞാപനം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. ഏഴാം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദമുള്‍പ്പെടെ ഉയര്‍ന്ന യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കുന്നതിന് തടസ്സമില്ല. സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം. വനിതകള്‍ക്ക് സൈക്കിള്‍സവാരി നിര്‍ബന്ധ യോഗ്യതയല്ല. 18-36 വയസ്സാണ് അപേക്ഷിക്കാനുള്ള പ്രായ പരിധി. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ബാന്‍ഡ് യൂണിറ്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 24 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനവും ഒക്ടോബര്‍ 30-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 03 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങളും അപേക്ഷിക്കേണ്ടവിധവും നവംബര്‍ 03-ന് പുറത്തിറങ്ങുന്ന മാതൃഭൂമി തൊഴില്‍വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കും. ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള സമഗ്ര പരിശീലനവും തൊഴില്‍വാര്‍ത്തയില്‍ ലഭിക്കും.