ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷനിൽ യുവ പ്രൊഫഷണലുകൾ | ശമ്പളം - 60000 രൂപ

#ഡോ. എസ്. രാജൂകൃഷ്ണൻ
Representational Image| Photo: freepik.com
Representational Image| Photo: freepik.com

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള ട്രേഡ് പ്രമോഷൻ ഏജൻസിയായ ന്യൂഡൽഹി ഇന്ത്യ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ.) യുവ പ്രൊഫഷണലുകളെ തേടുന്നു.  ഐ.ടി.പി.ഒ.യുടെ ന്യൂഡൽഹിയിലെ ആസ്ഥാനത്തോ പ്രാദേശികകേന്ദ്രങ്ങളിലോ. കരാറടിസ്ഥാനത്തിലാണ്‌ നിയമനം. തുടക്കത്തിൽ ഒരുവർഷത്തേക്ക്. പ്രൊഫഷണലിന്റെ മികവ്, ഓർഗനൈസേഷന്റെ ആവശ്യകത എന്നിവ പരിഗണിച്ച് ഓരോവർഷവും നിയമനം നീട്ടിനൽകാം. പരമാവധി മൂന്നുവർഷംവരെ ലഭിക്കാം.

യോഗ്യത: (i) അപേക്ഷകർക്ക് അംഗീകൃതസ്ഥാപനത്തിൽനിന്ന്‌ 70 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ, സിവിൽ/ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്‌ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിലെ ബി.ഇ./ബി.ടെക്. ബിരുദം (ii) കുറഞ്ഞത് 60 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള, രണ്ടുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ്/പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെൻറ്/എം.ബി.എ. യോഗ്യത അല്ലെങ്കിൽ യോഗ്യത നേടിയശേഷം കേന്ദ്ര/സംസ്ഥാന സർക്കാർ/കേന്ദ്ര പൊതുമേഖലാസ്ഥാപനം/സ്വയംഭരണ സ്ഥാപനം/സർവകലാശാല/ഗവേഷണസ്ഥാപനം എന്നിവയിലൊന്നിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അഭിലഷണീയ യോഗ്യത: പ്രോജക്ട് മാനേജ്മെൻറ്, പ്രോജക്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ്, കോൺട്രാക്ട്‌ മാനേജ്മെൻറ്, ഇൻഫർമേഷൻ ടെക്നോളജി, പ്രൊക്വുവർമെൻറ്/ടെൻഡർ മാനേജ്‌മെൻറ്, എച്ച്.ആർ., മാർക്കറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം.

പ്രതിമാസവേതനം: 60,000 രൂപ.
ജോലിയുടെ സ്വഭാവം indiatradefair.com-ലെ വിശദമായ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട് (കരിയേഴ്സ് >കറൻറ് ഓപ്പണിങ്സ്)
വിജ്ഞാപനത്തിന്റെ ഭാഗമായി നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ നൽകാം. വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള രേഖകളും അപേക്ഷയ്ക്കൊപ്പം നൽകണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളുടെയും പി.ഡി.എഫ്. ഫയലാക്കിയതും നവംബർ 19-നകം ലഭിക്കത്തക്കവിധം, nsrawat@itpo.gov.in-ലേക്ക് ഇ-മെയിൽ ചെയ്യണം. വിഷയലൈനിൽ ‘Application for Young Professional in ITPO’ എന്നുരേഖപ്പെടുത്തണം.

Content Highlights: Young professional at India Trade Promotion Organisation