ഇ-ഹെല്‍ത്ത് കേരളയില്‍ 42 അവസരം

Image: FREEPIK
Image: FREEPIK

സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍/ ഇ- ഹെല്‍ത്ത് കേരളയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലായിരിക്കും നിയമനം. ആകെ 42 ഒഴിവുണ്ട്.

  • സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (ജാവ), ഒഴിവ്: 2, ശമ്പളം: 70000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ബ്രാഞ്ചില്‍ ബി.ഇ./ ബി.ടെക്./ എം.ടെക്./ എം.സി.എ./ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്). ആറുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 28-45.
  • സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍(ജാവ): ഒഴിവ്: 10, ശമ്പളം: 50000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ എം.ടെക്. (ഇ.സി.ഇ./ സി.എസ്./ ഐ.ടി./ ഇ.ഇ.ഇ.)/ എം.സി.എ./ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്), 3 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 25-35
  • യു.ഐ./യു.എക്സ്. എക്സ്പേര്‍ട്ട്, ഒഴിവ്: 1, ശമ്പളം: 50000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ എം.ടെക്. (ഇ.സി.ഇ./ സി.എസ്./ ഐ.ടി./ ഇ.ഇ.ഇ.)/ എം.സി.എ./ പി.ജി.ഡി.സി.എ./ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്). 3 വര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 24-35
  • സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ (പി.എച്ച്.പി.), ഒഴിവ്: 2, ശമ്പളം: 50000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ എം.ടെക്. (ഇ.സി.ഇ./ സി.എസ്./ ഐ.ടി./ ഇ.ഇ.ഇ.)/ എം.സി.എ./ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്). മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 25-35.
  • ജൂനിയര്‍ ഡിവലപ്പര്‍ (ജാവ), ഒഴിവ്: 10, ശമ്പളം: 25000 രൂപ, യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്. (സി.എസ്./ ഇ.സി./ ഇ.ഇ.ഇ.)/ എം.ടെക്. (ഇ.സി./ സി.എസ്./ ഐ.ടി./ ഇ.ഇ.ഇ.)/ എം.സി.എ./ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്). പ്രായം: 21-30
  • പ്രോജക്ട് എന്‍ജിനീയര്‍/ ഡിസ്ട്രിക്ട് പ്രോജക്ട് എന്‍ജിനീയര്‍, ഒഴിവ്: 17, ശമ്പളം: 25000 രൂപ, യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ എം.ടെക്. (ഇ.സി.ഇ./ സി.എസ്./ ഐ.ടി./ ഇ.ഇ.ഇ.)/ എം.സി.എ. അല്ലെങ്കില്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. എന്‍ജിനീയറിങ് (കംപ്യൂട്ടര്‍ സയന്‍സ്). ഒരുവര്‍ഷ പ്രവൃത്തിപരിചയം. പ്രായം: 22-30

യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ അയയ്ക്കേണ്ട ഇ മെയില്‍ ഐ.ഡി: ehealth@kerala.gov.in.. അവസാനതീയതി: ഏപ്രില്‍ 4.വെബ്സൈറ്റ്: www.arogyakeralam.gov.in

Content Highlights: vacancies at e health kerala