യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 500 സ്‌പെഷ്യലിസ്റ്റ് ഓഫീസർ, ശമ്പളം- 62480 രൂപ വരെ

പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുണ്ട്. ക്രെഡിറ്റ്, ഐടി വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ടാവും.

അസിസ്റ്റന്റ് മാനേജർ (ക്രെഡിറ്റ്): ഒഴിവ്-250, ശമ്പളം: 48480-62480 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും സിഎ/സിഎംഎ (ഐസിഡബ്ല്യുഎ)/സിഎസ് അല്ലെങ്കിൽ ഫിനാൻസിൽ സ്‌പെഷ്യലൈസേഷനോടെ ഫുൾടൈം റെഗുലർ എംബിഎ/എംഎംഎസ്/പിജിഡിഎം/പിജിഡിബിഎം. എസ്‌സി/എസ്ടി വിഭാഗക്കാർക്കും ഒബിസിക്കാർക്കും ഭിന്നശേഷിക്കാർക്കും 55 ശതമാനം മാർക്കും മറ്റുള്ളവർക്ക് 60 ശതമാനം മാർക്കും വേണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 22-30 വയസ്സ്.

അസിസ്റ്റന്റ് മാനേജർ (ഐടി): ഒഴിവ് -250, ശമ്പളം: 48480-62480 രൂപ, യോഗ്യത: ഫുൾടൈം ബിഇ/ബിടെക്/എംസിഎ/എംഎസ്‌സി (ഐടി)/എംഎസ്/എംടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്/ഐടി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/ഡേറ്റ സയൻസ്/മെഷീൻ ലേണിങ് ആൻഡ് എഐ/സൈബർ സെക്യൂരിറ്റിയിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എംടെക്. ക്ലൗഡ് ഓപ്പറേഷൻസ്/ഡിവോപ്സ്/കുബേർനെറ്റസ്/ നെറ്റ്‌വർക്കിങ്/ഡേറ്റ അനലിറ്റിക്‌സ്/ഡേറ്റ എൻജിനിയറിങ്/സൈബർ സെക്യൂരിറ്റി/എസ്ഒസി അനലിസ്റ്റ്/ സോഫ്റ്റ്‌വേർ ഡിവലപ്മെന്റ്/സ്‌ക്രിപ്റ്റിങ്/ ജനറേറ്റീവ് എഐ/മെഷീൻ ലേണിങ്/ ഓപ്പറേറ്റിങ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ/ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ/ഡേറ്റാ സെന്റർ ഓപ്പറേഷൻസ്/ എപിഐ ഡിവലപ്മെന്റ് ആൻഡ് മെയിന്റനൻസ് മുതലായ ഐടി മേഖലകളിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. പ്രായം: 22-30 വയസ്സ്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കുംhttps://www.unionbankofindia.co.in/ സന്ദർശിക്കുക. അവസാന തീയതി: മേയ് 20.

Content Highlights: union-bank-specialist-officer-recruitment