എസ്.പി.സി.: നിയമനങ്ങളിൽ വെയ്‌റ്റേജ് കണക്കാക്കുന്നത് ഇങ്ങനെ

പ്രതീകാത്മക ചിത്രം ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എസ്.പി.സി. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് പോലീസ്, എക്സൈസ്, അഗ്നിരക്ഷ, വനസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ നിയമനങ്ങളിൽ വെയ്റ്റേജ് നൽകുന്നത് മികവ് അടിസ്ഥാനമാക്കി.

• ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും നാലുവർഷം പരിശീലനം പൂർത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് അഞ്ച് ശതമാനം വെയ്റ്റേജ്

• ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും നാലുവർഷം പരിശീലനം പൂർത്തിയാക്കുന്ന, ഹൈസ്കൂളിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കൻഡറിയിൽ എ ഗ്രേഡും ലഭിക്കുന്നവർക്ക് നാല് ശതമാനം വെയിറ്റേജ്

• ഹൈസ്കൂളിൽ എ ഗ്രേഡും ഹയർ സെക്കണ്ടറിയിൽ എ പ്ലസ് ഗ്രേഡും നേടിയവർക്കും ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും എ ഗ്രേഡ് നേടിയവർക്കും നാല് ശതമാനം വെയ്റ്റേജ്

• ഹൈസ്കൂളിലോ ഹയർസെക്കൻഡറിയിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയ്റ്റേജ്

• ഹൈസ്കൂളിലോ ഹയർസെക്കൻഡറിയിലോ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കുകയും എ ഗ്രേഡ് നേടുകയും ചെയ്യുന്നവർക്ക് രണ്ട് ശതമാനം വെയ്റ്റേജ്

Content Highlights: student police cadet students weightage