എസ്.ബി.ഐയില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍

Representational Image
Representational Image

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്.ബി.ഐ) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ (എസ്‌സിഒ) ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനത്തില്‍ 1,040 ഒഴിവുകളാണുളളത്. അര്‍ഹരായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 

എസ്ബിഐ എസ്‌സിഒ റിക്രൂട്ട്‌മെന്റ് 2024: ഒഴിവുകള്‍ ഇങ്ങനെ

  • സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രൊഡക്ട് ലീഡ്): 2
  • സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്): 2
  • പ്രൊജക്ട് ഡെവലപ്‌മെന്റ് മാനേജര്‍ (ടെക്‌നോളജി): 1
  • പ്രൊജ്ക്ട് ഡെവലപ്‌മെന്റ് മാനേജര്‍ (ബിനിനസ്): 2
  • റിലേഷന്‍ഷിപ്പ് മാനേജര്‍: 273
  • വിപി വെല്‍ത്ത്: 600
  • റിലേഷന്‍ഷിപ്പ് മാനേജര്‍ ടീം ലീഡ്: 32
  • റീജിയണല്‍ ഹെഡ്: 6
  • ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്: 56
  • ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍: 49

ഇങ്ങനെ അപേക്ഷിക്കാം:

  1. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. അപ്ലിക്കേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
  3. വിവരങ്ങള്‍ നല്‍കുക
  4. രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യുക
  5. അപേക്ഷാ ഫീ അടയ്ക്കുക
  6. പ്രിന്റ് ഔട്ട് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക 
     

Content Highlights: specialist cadre officers in sbi