എസ്ബിഐയില്‍ 1,497 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകള്‍

Representational Image
Representational Image

സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്‌സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒക്ടോബര്‍ നാല് ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. 

1,497 സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ഒഴിവുകളാണുള്ളത്. ഒഴിവുകള്‍ ഇങ്ങനെ-

  • ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- പ്രോജ്ക്ട് മാനേജ്‌മെന്റ് ആന്‍ഡ് ഡെലിവറി
  • ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫ്രാ സപ്പോര്‍ട്ട് ആന്‍ഡ് ക്ലൗഡ് ഓപ്പറേഷന്‍സ്
  • ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- നെറ്റ്‌വര്‍ക്കിങ് ഓപ്പറേഷന്‍സ്
  • ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഐടി ആര്‍ക്കിടെക്ട്
  • ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി
  • അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്)

എങ്ങനെ അപേക്ഷിക്കാം?

  1. എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക-  sbi.co.in
  2. ഹോംപേജിലുള്ള കരിയേഴ്‌സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
  3. അപ്ലൈ ഹിയര്‍ എന്നത് സെലക്ട് ചെയ്യുക
  4. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ ഫീ അടയ്ക്കുക
  5. ആപ്ലിക്കേഷന്‍ പൂര്‍ണമാക്കിയ ശേഷം ഫോം ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.
     

Content Highlights: sco vacancies in sbi