പ്രായം 18 മാസം മാത്രം; നാരായണമൂര്‍ത്തിയുടെ കൊച്ചുമകന് ലാഭവിഹിതമായി ലഭിച്ചത് 6.5 കോടിരൂപ

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ 18 മാസം പ്രായമുള്ള കൊച്ചുമകന്‍ ഏകാഗ്ര റോഹന്‍ മൂര്‍ത്തിക്ക് ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 6.5 കോടി രൂപ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് . ഏകാഗ്രയ്ക്ക് നാല് മാസം മാത്രം പ്രായമുള്ളപ്പോഴാണ് 240 കോടി രൂപയിലധികം വിലമതിക്കുന്ന ഓഹരികള്‍ മൂര്‍ത്തി സമ്മാനിച്ചത്.
ഇന്‍ഫോസിസിന്റെ ഏറ്റവും പുതിയ ലാഭവിഹിതം ഓഹരിയൊന്നിന് 43 രൂപയായിരുന്നു, ഇത് മൊത്തം 54.2 കോടി ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഓഹരിയുടമകള്‍ക്കിടയില്‍ 2,330 കോടി രൂപയായി വിതരണം ചെയ്യ്തു
റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേകനിക്ക് അദ്ദേഹത്തിന്റെ 4 കോടി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 175 കോടി രൂപ ലഭിച്ചു. സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിക്ക് അദ്ദേഹത്തിന്റെ 1.5 കോടി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 65 കോടി രൂപ ലഭിച്ചു.
3.2 കോടി ഓഹരികളുള്ള ക്രിസ് ഗോപാലകൃഷ്ണന് 137 കോടി രൂപ ലാഭവിഹിതം ലഭിച്ചു. കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയായ സുധ ഗോപാലകൃഷ്ണന് 9.5 കോടി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 410 കോടി രൂപ ലഭിച്ചു.
ഈ പ്രൊമോട്ടര്‍മാരെ കൂടാതെ, നാരായണ മൂര്‍ത്തിയുടെയും സുധ മൂര്‍ത്തിയുടെയും മക്കള്‍ക്കും ഗണ്യമായ ലാഭവിഹിതം ലഭിച്ചു. റോഹന്‍ മൂര്‍ത്തിക്ക് അദ്ദേഹത്തിന്റെ 6 കോടി ഓഹരികളില്‍ നിന്ന് ലാഭവിഹിതമായി 261.5 കോടി രൂപ ലഭിച്ചപ്പോള്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയായ അക്ഷത മൂര്‍ത്തിക്ക് അവരുടെ 3.8 കോടി ഓഹരികളില്‍ നിന്ന് 167 കോടി രൂപ ലഭിച്ചു.
Content Highlights: Rohan Murthy`s Infosys Dividend: ₹6.5 Crore