റീബിൽഡ് കേരള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഒഴിവുകൾ: ശമ്പളം 32,500- 18,390

കേരള സർക്കാരിനു കീഴിലെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ തിരുവനന്തപുരം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി പത്ത് ഒഴിവുകൾ.
തസ്തികകൾ
- ഐടി ഓഫിസർ: യോഗ്യത- എംടെക്/എംഇ/ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, പ്രായപരിധി - 30, ശമ്പളം- 32,500
- ക്ലാർക്ക്: യോഗ്യത-പത്താം ക്ലാസ് ജയം, പ്രായപരിധി - 25, ശമ്പളം- 21,175
- കമ്പ്യൂട്ടർ അസിസ്റ്റന്റ്: യോഗ്യത- പത്താം ക്ലാസ്/തത്തുല്യം, കെജിടിഇ ഇംഗ്ലിഷ് ഹയർ, കംപ്യൂട്ടർ വേഡ് പ്രോസസിങ്, കെജിടിഇ മലയാളം ലോവർ,
- പ്രായപരിധി - 25, ശമ്പളം- 21,175
- ഓഫിസ് അറ്റൻഡന്റ്: യോഗ്യത-ഏഴാം ക്ലാസ് ജയം (ബിരുദധാരി ആകരുത്); പ്രായപരിധി - 25; ശമ്പളം-18,390
ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയ്യതി ഏപ്രിൽ 27
വെബ്സൈറ്റ് - www.cmdkerala.net
Content Highlights: Rebuild Kerala Initiative Recruitment 2022