യുവാക്കള്‍ക്ക് തൊഴിലുറപ്പാക്കാന്‍ പ്രജ്ജ്വല സ്‌കോളര്‍ഷിപ്പ്; അഞ്ചു ലക്ഷം പേര്‍ക്ക് പ്രതിമാസം 1000 രൂപ ലഭിക്കും

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

ഞ്ചുലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി പ്രതിമാസം 1000 രൂപ വീതമുള്ള 'പ്രജ്ജ്വല സ്‌കോളര്‍ഷിപ്പ്' പദ്ധതിക്ക് മാര്‍ഗരേഖയായി. സ്‌കൂള്‍തലത്തിലും ഉന്നത വിദ്യാഭ്യാസത്തിലും തൊഴില്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള പശ്ചാത്തലത്തിലാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പാക്കുന്ന ഈ പരിപാടി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് സഹായം. നൈപുണ്യ പരിശീലനത്തില്‍ പങ്കാളികളായവര്‍ക്കും മത്സരപ്പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കുമാണ് ഒരുവര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ച് സ്‌കോളര്‍ഷിപ്പ് നേടിയാല്‍ നടപടി നേരിടേണ്ടി വരും.

eemployment.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകന്റെ വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. മറ്റേതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. ഇടയ്ക്ക് ജോലി ലഭിച്ചാല്‍ തുടര്‍ന്ന് ആനുകൂല്യമില്ല.

Content Highlights: Kerala`s Prajwala Scholarship offers ₹1000/month for unemployed youth skill training. Apply online for financial aid to boost your career