ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് നബാര്‍ഡ്

ഗ്രേഡ് എ ഓഫീസേഴ്‌സ് മെയിന്‍സ് (Grade-A Officers Mains Examination) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ച് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ്). ഉദ്യോഗാര്‍ഥികള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഒക്ടോബര്‍ 20-നാണ് മെയിന്‍സ് പരീക്ഷ നടത്തുക. ആകെ 102 ഒഴിവുകളാണുള്ളത്.
അഡ്മിറ്റ് കാര്‍ഡുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
- ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
- നബാര്‍ഡ് ഗ്രേഡ് എ മെയിന്‍സ് അഡ്മിറ്റ് കാര്‍ഡ് 2024 എന്നതില്‍ ക്ലിക്ക് ചെയ്യുക
- റിവ്യു ചെയ്യുന്നതിന് ശേഷം വരുന്ന പേജിലെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുക
- അഡ്മിറ്റ് കാര്‍ഡ് പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക.
Content Highlights: nabard published grade a mains exam admit cards