Microsoft MVP Award 2026: ഹാട്രിക് തിളക്കവുമായി മലയാളി സുജിൻ നെല്ലാടത്ത്

ചെറുവാഞ്ചേരി: മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് (എം.വി.പി.) മൂന്നാംതവണയും നേടി മലയാളി. ചെറുവാഞ്ചേരി സ്വദേശി സുജിൻ നെല്ലാടത്താണ് മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് ഇത്തവണയും കരസ്ഥമാക്കിയത്. ഇത് മൂന്നാം തവണയാണ് ഈ ഉന്നതപുരസ്കാരം സുജിനെ തേടിയെത്തുന്നത്.
അറിവും സാങ്കേതിക വൈദഗ്ധ്യവും മറ്റുള്ളവർക്ക് പങ്കിടാൻ തയ്യാറാകുന്ന സാങ്കേതിക വിദഗ്ധർക്ക് മൈക്രോസോഫ്റ്റ് നൽകുന്ന അംഗീകാരമാണിത്. മൈക്രോസോഫ്റ്റ് എ.പി.ഐ. ഡിവലപ്പർ ഫ്ലാറ്റ്‌ഫോമായ മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിലാണ് ഇദ്ദേഹത്തിന് ഇത്തവണയും അവാർഡ് കിട്ടിയത്.
2013-ൽ കണ്ണൂർ പോളിടെക്‌നിക് കോളേജിൽനിന്ന് ഇലക്ട്രോണിക് എൻജിനിയറിങ് കഴിഞ്ഞ സുജിൻ അമേരിക്കൻ ഐ.ടി. കമ്പനിയായ എൻ.ടി.ടി. ഡേറ്റയിൽ ജോലി ചെയ്യുന്നു. ചെറുവാഞ്ചേരി കല്ലുവളപ്പിലെ നെല്ലാടത്ത് ഹൗസിൽ എ.സഹദേവന്റെയും എൻ.പദ്മിനിയുടെയും മകനാണ്. ഭാര്യ അഞ്ജന കൃഷ്ണ. മകൻ: നീൽമൽഹാർ.
Content Highlights: Sujin Nelladath, a native of Cheruvanchery in Kannur, has been honored with Microsoft's prestigious Most Valuable Professional (MVP) Award for the third consecutive time for his contributions to the Microsoft Graph API platform.