മെട്രോകളെ പിന്നിലാക്കി ടിയർ-2; ഇന്ത്യയിൽ തൊഴിലവസരങ്ങളിലെ കുതിപ്പുമായി 10 നഗരങ്ങൾ

#Career desk
പ്രതീകാത്മക ചിത്രം|Photo: canva.com
പ്രതീകാത്മക ചിത്രം|Photo: canva.com

ഇന്ത്യയിലെ തൊഴിൽ മേഖലയിലും കോർപ്പറേറ്റ് നിക്ഷേപങ്ങളിലും വൻ മാറ്റങ്ങൾ പ്രകടമാകുന്നതായി പ്രൊഫഷണൽ നെറ്റ്വർക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടിയർ 2, ടിയർ 3 നഗരങ്ങൾ തൊഴിൽ കേന്ദ്രങ്ങളായി ഉയർന്നുവരുന്നുവെന്ന് ലിങ്ക്ഡ്ഇൻ്റെ ഏറ്റവും പുതിയ സിറ്റീസ് ഓൺ ദി റൈസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന 10 നഗരങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശിലെ തീരദേശ നഗരമായ വിശാഖപട്ടണം ഒന്നാമതെത്തി. ബെംഗളൂരു, മുംബൈ, ഡൽഹി എൻ.സി.ആർ തുടങ്ങിയ പരമ്പരാഗത മെട്രോ നഗരങ്ങളിൽ നിന്ന് മാറി പുതിയ നഗരങ്ങളിലേക്ക് തൊഴിലവസരങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

തൊഴിൽ കേന്ദ്രങ്ങളായി വേഗത്തിൽ വളരുന്ന 10 നഗരങ്ങളായി ലിങ്ഡിൻ പറയുന്നവ:

  1. വിശാഖപട്ടണം 

  2. റാഞ്ചി 

  3. വിജയവാഡ

  4. നാസിക് 

  5. റായ്പൂർ 

  6. രാജ്കോട്ട് 

  7. ഗ്വാളിയോർ 

  8. ആഗ്ര

  9. ജമ്മു 

  10. വാരണാസി 

വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ

നഗരങ്ങളിലെ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ പ്രവർത്തന ചെലവുകൾ, ഐ.ടി., ഫാർമസ്യൂട്ടിക്കൽ, ഫിനാൻഷ്യൽ സർവീസ് മേഖലകളിലെ മുൻനിര കമ്പനികളുടെ സജീവമായ റിക്രൂട്ട്‌മെന്റ് എന്നിവയാണ് മാറ്റത്തിന് പ്രധാന കാരണമായി പറയുന്നത്..

പ്രമുഖ തൊഴിൽ മേഖലകൾ

ബിസിനസ് ഡെവലപ്‌മെന്റ്, എഞ്ചിനീയറിങ്, സെയിൽസ്, ഓപ്പറേഷൻസ് എന്നീ മേഖലകളിലാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്.

തിരക്കേറിയ മെട്രോ നഗരങ്ങളിലേക്ക് കുടിയേറാതെ തന്നെ സ്വന്തം നാട്ടിലോ സമീപ പ്രദേശങ്ങളിലോ ഉയർന്ന വളർച്ചയുള്ള തൊഴിലവസരങ്ങൾ കണ്ടെത്താൻ പ്രൊഫഷണലുകൾക്ക് സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന നേട്ടമെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Content Highlights: According to LinkedIn's latest 'Cities on the Rise' report, Tier 2 and Tier 3 cities like Visakhapatnam are rapidly emerging as India's top job hubs due to lower operational costs, improved infrastructure, and aggressive hiring by major companies.