കെ.എസ്.ഇ.ബി.യിൽ നിയമന പ്രതിസന്ധി; സ്പെഷ്യൽ റൂൾസിന് അംഗീകാരം തേടി ബോർഡ്

#പ്രത്യേക ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിലവിലുള്ള ഒഴിവുകൾ നികത്താൻ കെ എസ്.ഇ.ബി. സ്പെഷ്യൽ റൂൾസിന് അംഗീ കാരംതേടി. സ്പെഷ്യൽ റൂൾസിൻ്റെ കരട് രൂപം നിയമവകുപ്പ് അംഗീകരിച്ചെങ്കിലും സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ല. റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ജീവനക്കാരുടെ എണ്ണമനുസരിച്ച് അയ്യായിരത്തോളം പേരുടെ കുറവുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ വാദം. എന്നാൽ, തസ്തികകളുടെ പുനഃസംഘടന പൂർത്തിയായാലേ ഒഴിവുകളുടെ എണ്ണം വ്യക്തമാകു.

കെ.എസ്.ഇ.ബി. കമ്പനിയാകും മുൻപുള്ള നിയമനച്ചട്ടങ്ങളാണ് നിലവിലുള്ളത്. കമ്പ നിയായശേഷമുള്ള നിയമനച്ചട്ടങ്ങൾക്കാണ് സർക്കാരിൻ്റെ അനുമതി ഇനിയും കിട്ടാത്തത്. ജീവനക്കാരുടെ എണ്ണം 30,321 ആയാണ് കമ്മിഷൻ നിശ്ചയിച്ചത്. 2022-ലാണ് ഈ കണക്ക് അംഗീകരിച്ചത്. 2024-25ലെ വാർഷിക റിപ്പോർട്ടുപ്രകാരം നിലവിലെ ആകെ ജീവനക്കാർ 26,700 ആണ്. മേയിൽ 979 പേർ കൂടി വിരമിക്കും.

കംപ്യൂട്ടർവത്കരണവും കാരണം പല തസ്തികകളിലും നിലവിൽ വളരെക്കുറച്ച് നിയമനങ്ങളാണ് നടക്കുന്നത്. നിയമനം നടത്തുന്നതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. തസ്തിക പുനഃസംഘടനയെപ്പറ്റി റിപ്പോർട്ട് നൽകാൻ ഡോ. പി. രാജൻ അധ്യക്ഷനായാണ് ഉപസമിതി രൂപവത്കരിച്ചത്. ജീവനക്കാരുടെ  പ്രവർത്തനരീതിയിലെ മാറ്റം അനുസരി വിവിധ തസ്തികകളിൽ എങ്ങനെ വിന്യസിക്കണമെന്ന ശുപാർശയും സമിതി നൽകും. സമിതി റിപ്പോർട്ട് കിട്ടിയാലേ, ഏതൊക്കെ തസ്തികകളിൽ എത്ര ഒഴിവുകളുണ്ടെന്ന് കണകാക്കാനാവുവെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങൾ പറഞ്ഞു.

Content Highlights: KSEB seeks approval for special rules to fill thousands of vacant positions.