കെ.എ.എസ് 2025 റാങ്ക് ലിസ്റ്റ് ; ദേവനാരായണൻ, സവിത സി.എസ്, രജീഷ് ആർ. നാഥ് എന്നിവർക്ക് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ജൂനിയർ ടൈം സ്കെയിൽ ട്രെയിനി തസ്തികയിലേക്കുള്ള 2025-ലെ അന്തിമ റാങ്ക് പട്ടികകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2025 മാർച്ച് 7-ന് വിജ്ഞാപനം ചെയ്ത മൂന്ന് സ്ട്രീമുകളിലേക്കുമുള്ള (Stream 1, 2, 3) പ്രാഥമിക, അന്തിമ പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷമുള്ള പട്ടികയാണിത്.
വിവിധ സ്ട്രീമുകളിൽ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയവർ:
സ്ട്രീം 1
1. ഒന്നാം റാങ്ക്: ദേവനാരായണൻ എ.എസ് (തിരുവനന്തപുരം)
2. രണ്ടാം റാങ്ക്: സിദ്ധാർത്ഥ് എം. ജോയ് (തിരുവനന്തപുരം)
3. മൂന്നാം റാങ്ക്: ആൽബർട്ട് എബ്രഹാം (കോട്ടയം)
സ്ട്രീം 2 (Stream 2)
1. ഒന്നാം റാങ്ക്: സവിത സി.എസ് (തൃശ്ശൂർ)
2. രണ്ടാം റാങ്ക്: ജോർജ്കുട്ടി ജേക്കബ് (എറണാകുളം)
3. മൂന്നാം റാങ്ക്: അഫീന ഗുലാം (തൃശ്ശൂർ)
സ്ട്രീം 3
1. ഒന്നാം റാങ്ക്:രജീഷ് ആർ. നാഥ് (പത്തനംതിട്ട)
2. രണ്ടാം റാങ്ക്: അജ്മൽ സി. മൊയ്തീൻ (എറണാകുളം)
3. മൂന്നാം റാങ്ക്: ജോസ് തോമസ് (തിരുവനന്തപുരം)
വിശദമായ റാങ്ക് പട്ടികകൾ പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Content Highlights: Kerala PSC releases final rank list for KAS Junior Time Scale Trainee 2025.