കേരളീയം: 1000 ത്തിൽപരം തൊഴിലവസരങ്ങളുമായി നോളേജ് മിഷന്റെ സ്റ്റാള്‍

കേരളീയത്തിന്റെ ഭാഗമായുള്ള നോളേജ് ഇക്കോണമി മിഷന്റെ സ്റ്റാള്‍ മൂന്നാം ദിനം തൊഴില്‍ അന്വേഷകരുടെ പങ്കാളിത്തം മൂലം ശ്രദ്ധാകേന്ദ്രമാവുന്നു. 700 ഓളം തൊഴില്‍ അന്വേഷകരില്‍ ഇരുനൂറോളം പേരെ പ്രാഥമിക അഭിമുഖത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പൈത്തണ്‍ പ്രോഗ്രാമര്‍ , സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഗൂഗിള്‍ ആഡ്‌സ് മാനേജര്‍ ആന്‍ഡ് സ്‌പെഷ്യലിസ്‌റ്, ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് , സൈറ്റ് എഞ്ചിനീയര്‍, അക്കാദമിക് കൗണ്‍സിലര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് മുതലായ തൊഴിലവസരങ്ങളിലേക്കാണ് കൂടുതല്‍ അപേക്ഷകര്‍.
വിവിധ കോളേജുകളില്‍ നിന്നായി ഇന്റേണ്‍ഷിപ് അവസരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ്പ്രെന്റിസ്ഷിപ് പ്രോഗ്രാമുകളെ കുറിച്ചറിയുന്നതിനുമായി നിരവധി കുട്ടികള്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നത്. മാറുന്ന തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചു മനസിലാക്കുന്നതിനും സ്വയം നവീകരിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന കരിയര്‍ കൗണ്‍സിലിങ് സെഷന്‍സ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവേശത്തോടെയാണ് ഏറ്റെടുത്തത്
DWMS പോര്‍ട്ടലിനെ കുറിച്ചുള്ള വിശദമായ വിവരണവും പോര്‍ട്ടലില്‍ ഉള്‍പെടുത്തിയിരിക്കുന്ന ക്യൂറേഷന്‍ സേവനങ്ങളും നൈപുണ്യ വികസന പരിശീലന പരിപാടികളും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായുള്ള പ്രത്യേക പദ്ധതികളും മനസിലാക്കുവാനും പദ്ധതികളുടെ ഗുണഭോക്താകളാകാനുള്ള അവസരവും സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.
Content Highlights: keraleeyam knowledge mission stall