കേരള നോളജ് ഇക്കണോമി മിഷന്‍ നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Representational Image | Photo: freepik.com
Representational Image | Photo: freepik.com

കേരള സര്‍ക്കാറിന്റെ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനു കീഴിലെ കേരള നോളജ് ഇക്കോണമി മിഷന്‍ അത്യാധുനിക നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. ഈ വര്‍ഷം 50,000ത്തില്‍ അധികം യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയും പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നോളജ് മിഷനിലൂടെ വിജ്ഞാന തൊഴിലുകളിലേക്ക് അവസരം നല്‍കുകയും ചെയ്യും. കേരള നോളജ് ഇക്കോണമി മിഷന്റെ മുന്‍നിര പദ്ധതികളിലൊന്നാണ് നൈപുണ്യ പരിശീലനം. അഞ്ചുവര്‍ഷംകൊണ്ട് 20 ലക്ഷം വിജ്ഞാനധിഷ്ഠിത തൊഴിലുകള്‍ക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

പരിശീലന പ്രോഗ്രാമുകള്‍

  1. Ethical Hacking
  2. Python Full Stack
  3. Familiarization to Chat GPT
  4. Certified Block chain Associate
  5. Cloud Fundamental with AWS
  6. Comp TIA Cloud+
  7. Enrolled Agent

സ്‌കില്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  https://bit.ly/Kkemskillregistration ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.  രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 20/09/2023

സ്‌കില്‍ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും അഡ്മിഷനു മുന്നേ സ്‌കില്‍ ഓറിയന്റേഷന്‍ നല്‍കുന്നതാണ്. അതുവഴി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന പരിശീലന പ്രോഗ്രാമുകളെ കുറിച്ചും അതിനുശേഷം ഉള്ള പ്ലേസ്‌മെന്റിനെക്കുറിച്ചുള്ള വിശദവിവരം ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭ്യമാകും
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2737881. www.knowledgemission.kerala.gov.in

Content Highlights: Kerala Knowledge Economy Mission invites applications for Skill Training Programmes