ജര്‍മനിയില്‍ നഴ്‌സ്, 250 ഒഴിവുകള്‍; കുറഞ്ഞ ശമ്പളം രണ്ടേകാല്‍ ലക്ഷം രൂപ

കേരളത്തിൽനിന്ന് ജർമനിയിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിനുള്ള (ഹോസ്പിറ്റൽ) നോർക്ക ട്രിപ്പിൾവിൻ കേരള പദ്ധതിയുടെ എഴാംഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 14 വരെ നീട്ടി. ഉദ്യോഗാർഥികൾക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിച്ച് ലിങ്ക് വഴി (സ്‌ക്രോളിങ്) അപേക്ഷ നൽകാം.
ബിഎസ്‌സി/ജനറൽ നഴ്‌സിങ്ങാണ് അടിസ്ഥാന യോഗ്യത. ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതയുള്ളവർക്ക് തൊഴിൽപരിചയം ആവശ്യമില്ല. എന്നാൽ ജനറൽ നഴ്‌സിങ് പാസായവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31-ന് 38 വയസ്സ് അധികരിക്കരുത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖം 2025 മേയ് 20 മുതൽ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടത്തും.
കുറഞ്ഞ പ്രതിമാസ ശമ്പളം 2300 യൂറോയും രജിസ്റ്റേർഡ് നഴ്‌സ് തസ്തികയിൽ പ്രതിമാസം 2900 യൂറോയുമാണ്. ജർമൻഭാഷ പരിജ്ഞാനം നിർബന്ധമില്ല. എന്നാൽ ഇതിനോടകം ജർമൻഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2770577, 536, 540, 544 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്‌ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
Content Highlights: 250+ Nursing Jobs in Germany from Kerala