സഹകരണ പരീക്ഷാ ബോർഡിൽ ശമ്പളപരിഷ്‌കരണം

തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം വ്യവസ്ഥകൾക്കു വിധേയമായി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
മറ്റു തീരുമാനങ്ങൾ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന് 10 കോടി രൂപയുടെ അധിക സർക്കാർ ഗാരന്റി അഞ്ചുവർഷത്തേക്കും കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 200 കോടി രൂപയുടെ അധിക സർക്കാർ ഗാരന്റി 15 വർഷത്തേക്കും അനുവദിക്കും.
2024-ൽ തൃശ്ശൂർ ജില്ലയിൽ ഉണ്ടായ കാലവർഷത്തിലും ഉരുൾപൊട്ടലിലും വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 1810 പേർക്കുള്ള ധനസഹായത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള വിഹിതമായ 5,68,35,500 രൂപ അനുവദിക്കും.
Content Highlights: Kerala Cabinet Approves Salary Revision, Grants