ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം KAS ചേര്‍ക്കാം; ആദ്യബാച്ച് ജൂലായ് ഒന്നിന് ചുമതലയേല്‍ക്കും

കോട്ടയം, കുമരകത്ത് നടന്ന ജി 20 സമ്മേളന സമാപനദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) അംഗങ്ങൾ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിനൊപ്പം | ഫോട്ടോ: ഇ.വി രാഗേഷ്
കോട്ടയം, കുമരകത്ത് നടന്ന ജി 20 സമ്മേളന സമാപനദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) അംഗങ്ങൾ ഇന്ത്യൻ ഷെർപ്പ അമിതാഭ് കാന്തിനൊപ്പം | ഫോട്ടോ: ഇ.വി രാഗേഷ്

തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ പ്രവേശിക്കുന്ന കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് പേരിനൊപ്പം കെ.എ.എസ്. എന്നു ചേര്‍ക്കാന്‍ അനുമതി നല്‍കും. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പേരിനൊപ്പം പ്രസ്തുത സര്‍വ്വീസിന്റെ ചുരുക്കപ്പേര് ഉപയോഗിക്കുന്ന മാതൃകയിലാവും ഇത്.

പരിശീലനം പൂര്‍ത്തിയാക്കുന്ന കെ.എ.എസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ ജൂലൈ 1ന് വിവിധ വകുപ്പുകളില്‍ ചുമതലയേല്‍ക്കും. ആദ്യബാച്ചിനായി കണ്ടെത്തിയ 105 തസ്തികകളാണ് കെ.എ.എസിൽ നിലവിലുള്ളത്‌

Content Highlights: KAS's first batch to enter service in July 1st