ഐടിയിലെ കൂട്ടപ്പിരിച്ചുവിടല്‍; പുതിയ ജോലി കണ്ടെത്താനായി പിന്തുണ തേടിയത് 120 പേര്‍

കൊച്ചി: ഐടിയിലെ ജോലിനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ജോലി കണ്ടെത്തുന്നതിന് സംസ്ഥാനത്ത് പിന്തുണ തേടിയത് 120 പേര്‍. കൂട്ടപ്പിരിച്ചുവിടലിനെ തുടര്‍ന്ന് ജോലി നഷ്ടമായവര്‍ക്ക് ഐടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് 120 അപേക്ഷകള്‍ ലഭിച്ചത്.
പുതിയ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബയോഡേറ്റ സഹിതമാണ് അപേക്ഷകള്‍ നല്‍കിയിരിക്കുന്നത്. ഒരുമാസത്തിനുള്ളിലാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചത്.
വിവിധ കമ്പനികളുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനുള്ള ശ്രമം തുടങ്ങിയതായി പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി പറഞ്ഞു.
പിരിച്ചുവിടലിനെതിരേ ജീവനക്കാരുടെ സംഘടനകള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. നോട്ടീസ് കാലയളവ് പോലും നല്‍കാതെയാണ് പിരിച്ചുവിടല്‍. നഷ്ടപരിഹാരമോ മറ്റൊരു ജോലി കണ്ടെത്തുന്നതിനുള്ള സാവകാശമോ പലര്‍ക്കും ലഭിക്കുന്നില്ല.
ഈ തൊഴില്‍ സാഹചര്യം ജീവനക്കാരെ കടുത്ത സമ്മര്‍ദത്തിലാക്കുന്നുണ്ട്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഐടി സംഘടനകള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര തൊഴില്‍മന്ത്രിക്കും പരാതി നല്‍കിയിരുന്നു.
Content Highlights: In the wake of IT layoffs, 120 individuals in Kerala have sought support from Progressive Techies to find new employment. The organization is actively assisting them in securing new roles.