ഐ.എസ്.ആർ.ഒയിൽ അവസരം: 97 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

#Career desk
പ്രതീകാത്മക ചിത്രം | Photo: Francis Mascarenhas/REUTERS
പ്രതീകാത്മക ചിത്രം | Photo: Francis Mascarenhas/REUTERS

ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ ഒമ്പത് രാത്രി 11:59 വരെയാണ്. മൊത്തം 97 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് 'എ', നഴ്സ് 'ബി', ടെക്നീഷ്യൻ 'ബി', ഡ്രാഫ്റ്റ്സ്മാൻ 'ബി', ഫയർമാൻ 'എ', ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'എ', ഹെവി വെഹിക്കിൾ ഡ്രൈവർ 'എ', മൾട്ടി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകളാണ് ഇതിൽ ഉൾപ്പെടുന്നത്.

തസ്തിക തിരിച്ചുളള ഒഴിവുകൾ:

തസ്തിക ഒഴിവുകളുടെ എണ്ണം
ടെക്നിക്കൽ അസിസ്റ്റന്റ് (Technical Assistant) 14
സയന്റിഫിക് അസിസ്റ്റന്റ് (Scientific Assistant) 3
ലൈബ്രറി അസിസ്റ്റന്റ് 'എ' (Library Assistant ‘A’) 3
നഴ്സ് 'ബി' (Nurse ‘B’) 3
ടെക്നീഷ്യൻ 'ബി' (Technician ‘B’) 43
ഡ്രാഫ്റ്റ്സ്മാൻ 'ബി' (Draughtsman ‘B’) 1
ഫയർമാൻ 'എ' (Fireman ‘A’) 2
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ 'എ' (Light Vehicle Driver ‘A’) 5
ഹെവി വെഹിക്കിൾ ഡ്രൈവർ 'എ' (Heavy Vehicle Driver ‘A’) 7
മൾട്ടി ടാസ്കിങ് സ്റ്റാഫ് (MTS) 16
ആകെ 97

ഓരോ തസ്തികയ്ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാൻ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ വിജ്ഞാപനം പരിശോധിക്കാം. 

Content Highlights: 97 total vacancies available at Satish Dhawan Space Centre