ഇന്ത്യന്‍ മാരിടൈം സര്‍വകലാശയില്‍ അനധ്യാപക ഒഴിവുകള്‍

ഇന്ത്യന്‍ മാരിടൈം സര്‍വകലാശയില്‍ വിവിധ അനധ്യാപക തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓഗസ്റ്റ് 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 27 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സെപ്റ്റംബര്‍ 15ന് തിരഞ്ഞെടുപ്പ് പരീക്ഷയുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
- അസിസ്റ്റന്റ് - 15 ഒഴിവുകള്‍.യോഗ്യത- 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം(തത്തുല്യ ഗ്രേഡും പരിഗണിക്കും). ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുള്ള അറിവ് അഭികാമ്യം.
- അസിസ്റ്റന്റ് (ഫിനാന്‍സ്)- 12 ഒഴിവുകള്‍. യോഗ്യത- 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം
ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, വിസാഖ്, കൊച്ചി കേന്ദ്രങ്ങളിലായിട്ടാണ് ഒഴിവുകളുള്ളത്.അപേക്ഷകര്‍ 35 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവുണ്ട്.1000 രൂപയാണ് അപേക്ഷ ഫീസ്, എസ്‌സി,എസ്ടി വിഭാഗക്കാര്‍ക്ക് 700 രൂപയാണ് അപേക്ഷ ഫീസ്. ഇതിന്റെ ജിഎസ്ടിയും അടയ്‌ക്കേണ്ടതാണ്
വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.imu.edu.in/imunew/recruitment
Content Highlights: Indian Maritime University Invites Applications For Non-Teaching Positions