ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം,പ്രതിമാസം 1.2 ലക്ഷം വരെ ശമ്പളം

.
.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 170 അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in വഴി അപേക്ഷിക്കാവുന്നതാണ്.

ജനറല്‍ ഡ്യൂട്ടി(GD)

  • പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കോ കരസേന/നാവികസേന/വ്യോമസേനയിലെ തത്തുല്യ ഉദ്യോഗസ്ഥര്‍ക്കോ 5 വര്‍ഷത്തെ ഇളവ്)
  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം. പ്ലസ് ടു വരെയോ ഇന്റര്‍മീഡിയറ്റ് വരെയോ ഉള്ള ക്ലാസുകളില്‍ ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും വിഷയങ്ങളായി പഠിച്ചിരിക്കണം.

ടെക്‌നിക്കല്‍ (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്)

  • പ്രായപരിധി: 21-25 വയസ്സ് (കോസ്റ്റ് ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഇളവ്)
  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദം.

ജൂലായ്‌ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും 300 രൂപയാണ് അപേക്ഷ ഫീസ് (SC/ST വിഭാഗക്കാര്‍ക്ക് ഫീസില്ല)

ശമ്പള ഘടന 

  1. അസിസ്റ്റന്റ് കമാന്‍ഡന്റ്: 56,100 രൂപ
  2. ഡെപ്യൂട്ടി കമാന്‍ഡന്റ്: 67,700 രൂപ
  3. കമാന്‍ഡന്റ് (JG): 78,800 രൂപ
  4. കമാന്‍ഡന്റ്: 1,23,100 രൂപ

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: joinindiancoastguard.cdac.in

Content Highlights: 170 Indian Coast Guard Assistant Commandant Jobs