ഇന്ത്യന്‍ ആര്‍മിയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ ആര്‍മി. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എന്‍.സി.സി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീമിലൂടെയാണ് പ്രവേശനം.
എന്‍.സി.സി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി ജൂലായ് 1 2025 പ്രകാരം 19 മുതല്‍ 25 വരെ വയസ്സ് ആയിരിക്കണം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനിയറിങ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ മാത്രമേ അപേക്ഷിക്കാവൂ.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ അപേക്ഷിക്കുകയാണെങ്കില്‍ അതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ അവര്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഒടുവില്‍ ഇവര്‍ക്ക് 50 ശതമാനം അവസാന വര്‍ഷം ലഭിച്ചില്ലെങ്കില്‍ അയോഗ്യതയായി കണക്കാക്കപ്പെടും.
പുരുഷന്മാരായ എന്‍.സി.സി ഉദ്യോഗാര്‍ഥികള്‍ക്ക് 70 ഒഴിവുകളാണുള്ളത്. ഇതില്‍ 63 ജനറല്‍ വിഭാഗക്കാര്‍ക്കുള്ളതാണ്. എന്‍.സി.സിക്കാര്‍ക്കു പുറമെ സര്‍വീസിലിരിക്കെ മരണപ്പെട്ട/ പരിക്കേറ്റ/ കാണാതായ സൈനികരുടെ ആശ്രിതര്‍ക്ക് ഏഴ് ഒഴിവുകള്‍ നീക്കിവെച്ചിട്ടുണ്ട്.
സത്രീകളായ എന്‍.സി.സി ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് ഒഴിവുകളാണുള്ളത്. ഇതില്‍ അഞ്ച് ജനറല്‍ വിഭാഗക്കാര്‍ക്കുള്ളതാണ്.എന്‍.സി.സിക്കാര്‍ക്കു പുറമെ സര്‍വീസിലിരിക്കെ മരണപ്പെട്ട/ പരിക്കേറ്റ/ കാണാതായ സൈനികരുടെ ആശ്രിതര്‍ക്ക് ഒരു ഒഴിവ് നീക്കിവെച്ചിട്ടുണ്ട്.
ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍ (ഒ.ടി.എ) 49 ആഴ്ചയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 15 2025 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
Content Highlights: indian army invites online application for short service commission