ഐ.ഐ.ടി. കാണ്‍പുര്‍ സി.യു.ഇ.ടി. പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നു

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പുര്‍ സി.യു.ഇ.ടി. പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നു. SATHEE CUET എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് പരിശീലനം. ഇതിന് മുന്‍പ് ഇവര്‍ ജെഇഇ, നീറ്റ്, എസ്എസ്ഇ, ഐബിപിഎസ് , ഐസിഎആര്‍ എന്നിവയ്ക്കുള്ള പരിശീലനം നടത്തിയിരുന്നു.
വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതിയിലൂടെ സമഗ്രമായ പരിശീലനമാണ് ഉദ്ദേശിക്കുന്നത്. പ്രമുഖ അധ്യാപകരുടെ ക്ലാസുകളും പഠനസാമഗ്രഹികളും ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴിയോ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.iitk.ac.in/
Content Highlights: IIT Kanpur Launches Online Platform for CUET Preparation