IIM ബെംഗളൂരു പ്ലേസ്മെന്റ് 2026: 596 വിദ്യാർത്ഥികൾക്ക് കമ്പനികളിൽ നിന്ന് ലഭിച്ചത് 664 ഓഫറുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവിലെ (IIMB) 2024-26 ബാച്ചിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (PGP) & പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ബിസിനസ് അനലിറ്റിക്‌സ് (PGPBA) എന്നിവയുടെ ഫൈനൽ, ലേറ്ററൽ പ്ലേസ്മെന്റ് പ്രക്രിയ പൂർത്തിയായി. 596 വിദ്യാർത്ഥികൾക്ക് 177 റിക്രൂട്ടർമാരിൽ നിന്ന് ആകെ 664 ജോലി ഒഴിവുകൾ ലഭിച്ചു.
സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, 45% ഓഫറുകളുമായി മാനേജ്മെന്റ് കൺസൾട്ടിങ് ആണ് മുൻനിരയിൽ. ടെക്‌നോളജി, പ്രൊഡക്റ്റ് മാനേജ്മെന്റ് ജോലികൾ 15%, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് 11% എന്നിങ്ങനെ പിന്നാലെയുണ്ട്. 94 ഓഫറുകളുമായി Accenture Strategy ആണ് ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയത്. പങ്കെടുത്ത കമ്പനികളിൽ ഏകദേശം 35% ആദ്യമായി റിക്രൂട്ട് ചെയ്യുന്നവരായിരുന്നു.
ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയവരിൽ Accenture 101 ഓഫറുകളുമായി ഒന്നാമതെത്തി, Boston Consulting Group (29), Bain & Company (23), EEY-Parthenon (23), American Express (15), Kearney (13), Tata Consultancy Services (11) എന്നിവയാണ് തുടർന്നുള്ള കമ്പനികൾ. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും പ്ലേസ്മെന്റ് പ്രക്രിയ സുഗമമായി നടന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
Content Highlights: 596 students received 664 total job offers., Management consulting dominated with 45% of total offers., Accenture emerged as the top recruiter with 101 offers., 35% of the participating companies were first-time recruiters., Successful placement despite global market uncertainty.