ഇഗ്നോയിൽ ജൂനിയർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ; 102 ഒഴിവുകള്‍

Photo: Mathrubhumi Archives
Photo: Mathrubhumi Archives

ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിലായി 102 ഒഴിവാണുള്ളത്.

ജൂനിയർ അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്: ഒഴിവ്-50. ശമ്പളം: 19,900-63,200 രൂപ. പ്രായം: 18-27 വയസ്സ്. യോഗ്യത-പ്ലസ്ടു/ തത്തുല്യവും മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും. ബിരുദധാരികൾക്ക് മുൻഗണന ലഭിക്കും.

സ്റ്റെനോഗ്രാഫർ: ഒഴിവ്-52. ശമ്പളം: 25,500-81,100 രൂപ. പ്രായം: 18-30 വയസ്സ്. യോഗ്യത-പ്ലസ്ടു/ തത്തുല്യവും മിനിറ്റിൽ 40 ഇംഗ്ലീഷ് വാക്ക്/ 35 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും മിനിറ്റിൽ 80 വാക്ക് ഷോർട്ട് ഹാൻഡ് സ്പീഡും. ബിരുദധാരികൾക്കും കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും മുൻഗണന ലഭിക്കും.

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, ഒ.ബി.സി. (എൻ.സി.എൽ.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.  കായികതാരങ്ങൾക്ക് അഞ്ച് വർഷത്തെ (എസ്.സി., എസ്.ടി.-10 വർഷം) ഇളവ് ലഭിക്കും. വിധവകൾക്കും വിവാഹമോചിതകൾക്കും 35 വയസ്സ് വരെ (എസ്.സി., എസ്.ടി.-40) അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.  കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ചെന്നൈ, കൊൽക്കത്ത, ഗുവാഹാട്ടി, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും പരീക്ഷ.

ഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 600 രൂപ. മറ്റുള്ളവർക്ക് 1000 രൂപ.
വിശദവിവരങ്ങൾ https://exams.nta.ac.inhttps://curect.ntaonline.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ഡിസംബർ 21.

Content Highlights: IGNOU,Junior Assistant cum Typist, JAT Recruitment 2023, jobs, stenographer