കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് പരീക്ഷകളുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ (ICSI) 2025 ഡിസംബറിലെ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ് (CSEET) പരീക്ഷകളുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 26 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ icsi.edu-ല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഡിസംബറിലെ സിഎസ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ 2025 സെപ്റ്റംബര്‍ 25-ന് അവസാനിക്കും.
സിഎസ് 2025 പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ icsi.edu സന്ദര്‍ശിക്കുക.
- 'സ്റ്റുഡന്റ്' എന്ന വിഭാഗത്തിന് കീഴിലുള്ള 'രജിസ്റ്റര്‍ ഫോര്‍ CSEET' എന്നതില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, കാറ്റഗറി സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സമര്‍പ്പിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ വ്യക്തിപരവും പഠനപരവുമായ മറ്റ് വിവരങ്ങള്‍ നല്‍കുക.
- പരീക്ഷ തിരഞ്ഞെടുക്കുക.
- ഇതോടെ നിങ്ങള്‍ പരീക്ഷയ്ക്കായി വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെടും.
- ഭാവിയിലെ ആവശ്യങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ പേജ് സേവ് ചെയ്യുക.
കമ്പനി സെക്രട്ടറി പരീക്ഷയുടെ പ്രധാന തീയതികള്‍
- അവസാന തീയതിക്ക് മുമ്പ് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് 'ലേറ്റ് ഫീ' അടച്ച് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 10 ആണ്.
- ഗ്രൂപ്പ് 1, 2 പരീക്ഷകള്‍ 2025 ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 29 വരെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് 'ICSI സിഎസ് ഡിസംബര്‍ പരീക്ഷാ ഷെഡ്യൂള്‍' എന്നതില്‍ നിന്ന് പൂര്‍ണ്ണമായ പരീക്ഷാ ഷെഡ്യൂള്‍ പരിശോധിക്കാവുന്നതാണ്. പരീക്ഷ ഉച്ചയ്ക്ക് 2 മണി മുതല്‍ 5:15 വരെ നടത്തും. ഇതില്‍ 2 മുതല്‍ 2:15 വരെയുള്ള സമയം ചോദ്യപേപ്പര്‍ വായിക്കുന്നതിനായി അനുവദിച്ചിരിക്കുന്നു.
Content Highlights: ICSI CSEET December 2025 exam dates announced