പൊതുമേഖലാബാങ്കുകളിൽ 4451 ഓഫീസർ | IBPS വിജ്ഞാപനം

Representative Image | Photo: canva.com
Representative Image | Photo: canva.com

പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി തിരഞ്ഞെടുപ്പിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്‌ഷൻ (ഐ.ബി.പി.എസ്.) നടത്തുന്ന പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2024-’25 വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്. ബിരുദധാരികൾക്കാണ് അവസരം. 11 ബാങ്കുകളാണ് നിയമനപ്രക്രിയയിൽ പങ്കെടുക്കുന്നത്. നിലവിൽ 3049 ഒഴിവുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടക്കുക.

ബാങ്കുകൾ: ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യം. കോഴ്സിന്റെ അവസാന ഫലം 2023 ഓഗസ്റ്റ് 21-നകം പ്രഖ്യാപിച്ചതായിരിക്കണം. ജോലിയിൽ പ്രവേശിക്കുമ്പോൾ മെച്ചപ്പെട്ട സിബിൽ സ്കോർ (കുറഞ്ഞത് 650) ഉണ്ടായിരിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.in-ൽ ലഭിക്കും. അവസാന തീയതി: ഓഗസ്റ്റ് 21.

സ്പെഷ്യലിസ്റ്റ് ഓഫീസർ (സ്കെയിൽ-I) തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ചു. 11 ബാങ്കുകളാണ് നിയമനപ്രക്രിയയിൽ പങ്കെടുക്കുന്നത്. ഓൺലൈനായാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. നിലവിൽ 1402 ഒഴിവുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകളും അഭിമുഖവും നടത്തിയാണ് തിരഞ്ഞെടുപ്പ്.

തസ്തികകളും ഒ ഴിവും: അഗ്രിക്കൾച്ചറൽ ഓഫീസർ-500, എച്ച്.ആർ./ പേഴ്സണൽ ഓഫീസർ-31, ഐ.ടി. ഓഫീസർ-120, ലോ ഓഫീസർ-10, മാർക്കറ്റിങ് ഓഫീസർ-700, രാജ്ഭാഷ അധികാരി-41.

യോഗ്യത, ഓൺലൈൻ അപേക്ഷ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്ക് www.ibps.in കാണുക. അവസാന തീയതി: ഓഗസ്റ്റ് 21.

Content Highlights: latest IBPS Notification