ഐ.ടി.ബി.പിയില്‍ 112 ഹെഡ് കോണ്‍സ്റ്റബിള്‍, ശമ്പളം 81,100 രൂപ വരെ

Representational Image | Photo: ANI
Representational Image | Photo: ANI

ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ (എജുക്കേഷന്‍ ആന്‍ഡ് സ്‌ട്രെസ് കൗണ്‍സലര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 112 ഒഴിവുണ്ട്. ഇതില്‍ 16 ഒഴിവുകള്‍ വനിതകള്‍ക്കാണ്. താത്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്.

യോഗ്യത: സൈക്കോളജി ഒരു വിഷയമായ ബിരുദം/തത്തുല്യം. അല്ലെങ്കില്‍, ബി.എഡ്./ബി.ടി./തത്തുല്യം.
പ്രായം: 2024 ഓഗസ്റ്റ് അഞ്ചിന് 20-25 വയസ്സ്. ഉയര്‍ന്ന പ്രായപരിധയില്‍ വിമുക്തഭടന്മാര്‍ക്കും എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 25,500-81,100 രൂപ.ഫീസ്: വനിതകള്‍ക്കും വിമുക്തഭടന്മാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസില്ല. മറ്റുള്ളവര്‍ 100 രൂപയാണ് ഫീസ്.
കായികക്ഷമതാപരീക്ഷ, കായികശേഷിപരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ https://recruitment.itbpolice.nic.in/ല്‍ ലഭിക്കും.അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. ജൂലായ് ഏഴുമുതല്‍ അപേക്ഷിക്കാം. 
അവസാന തീയതി: ഓഗസ്റ്റ് 5

Content Highlights: head constable vacancies at itbp