ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2025: ഓണ്‍ലൈന്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാം

ഇന്ത്യന്‍ തപാല്‍.|Photo: India Post
ഇന്ത്യന്‍ തപാല്‍.|Photo: India Post

ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവക്കിന് (ജിഡിഎസ്) നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ സ്ഥിതിവിവരം (അപ്ലിക്കേഷന്‍ സ്റ്റാറ്റസ്) അറിയാന്‍ ഉദ്യോ​ഗാർഥികൾക്ക് അവസരം. ജിഡിഎസ് ജനുവരി  2025 ബാച്ചിന് അപേക്ഷിച്ച ഉദ്യോ​ഗാർഥികൾക്ക് അവരുടെ അപേക്ഷകളിലുള്ള സ്ഥിതിവിവരം അറിയാനാണ് അവസരമൊരുങ്ങുന്നത്. ഇതിനായുളള ലിങ്ക് ആക്ടിവേറ്റ് ചെയ്തു.

അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് അവര്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയാം. ഇതിനായി ചെയ്യേണ്ടത്:
1) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുളള അപ്ലൈ ഓണ്‍ലൈന്‍ സെലക്ട് ചെയ്ത ശേഷം അപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക
3) പുതിയതായി തുറന്നുവരുന്ന പേജില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കുക


 

Content Highlights: gds recruitment 2025 application status link activated