ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി അമിതമല്ല, വെറും അടിസ്ഥാനം മാത്രം, സംരംഭകയുടെ പോസ്റ്റ് വൈറല്‍

പ്രതീകാത്മക ചിത്രം | Photo: Meta AI
പ്രതീകാത്മക ചിത്രം | Photo: Meta AI

ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യുന്നത് അമിതമല്ലെന്നും മറിച്ച് അതൊരു 'അടിസ്ഥാനം' മാത്രമാണെന്നും എഐ വോയിസ് അസിസ്റ്റന്റ് ആപ്പായ ഏപ്രിലിന്റെ സ്ഥാപക നേഹ സുരേഷ്. പ്രഭാതം മുതല്‍ പ്രദോഷം വരെ താന്‍ ജോലി ചെയ്ത ഒരു ദിവസത്തിന്റെ ടൈംലാപ്സ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എഐ വോയിസ് അസിസ്റ്റന്റ് ആപ്പായ ഏപ്രിലിന്റെ സ്ഥാപക നേഹ സുരേഷ്, തല്‍ ഇപ്പോള്‍ വൈറലായ ഒരു പോസ്റ്റില്‍ ഇങ്ങനെ കുറിച്ചു, 'നിങ്ങളുടെ സ്വപ്നത്തിനായി ദിവസവും 14 മണിക്കൂറിലധികം നിങ്ങള്‍ ജോലി ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.'

'രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയുള്ള ഊര്‍ജ്ജം കൊണ്ട് ലോകത്തെ മാറ്റിമറിക്കുന്ന ഒരു ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ കഴിയില്ല. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി എന്നത് അമിതമല്ല. അത് അടിസ്ഥാനമാണ്- നേഹ സുരേഷ് പറയുന്നു.

അരലക്ഷത്തിലധികം പേര്‍ ഈ പോസ്റ്റ് കണ്ടുകഴിഞ്ഞു. തൊഴില്‍- ജീവിത സന്തുലിതാവസ്ഥയെ കുറിച്ച് വലിയ ചര്‍ച്ചകളും ഉയര്‍ന്നു.

'ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്തതിന് ശേഷം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ നിങ്ങള്‍ എന്തുചെയ്യുന്നു? ശാരീരികമായി. എന്താണ് ശരിക്കും ഫലം ചെയ്യുന്നത്?' എന്ന് ഒരു ഉപയോക്താവ് ചോദിച്ചു.

'എന്തിന് 14 മണിക്കൂര്‍ മാത്രം? അത് 24 ആക്കിക്കൂടെ,' എന്ന് കൂട്ടിച്ചേര്‍ത്തു.

Content Highlights: Startup founder sparks debate saying 80-hour work weeks are the baseline