അസാപ് കേരളയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ഒഴിവ്

ASAP
ASAP

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  അസാപ് കേരളയിലേക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

CA/ICWA ബിരുദധാരികളായ, 10 വര്‍ഷത്തില്‍ കുറയാത്ത  പ്രവൃത്തിപരിചയം ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസാപ് കേരളയുടെയോ CMD കേരളയുടെയോ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 62 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. അവസാന തീയതി ജൂണ്‍  04

Content Highlights: deputy general manager in ASAP Kerala