കോവിഡ്-19: നിയമനങ്ങളും ശമ്പളവും വെട്ടിക്കുറച്ച് ഹാര്‍വാര്‍ഡും എം.ഐ.ടിയും

ന്യൂയോർക്ക്: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പുതിയ നിയമനങ്ങൾ തടഞ്ഞും ശമ്പളം വെട്ടിക്കുറച്ചും ഹാർവാർഡും എം.ഐ.ടിയുമടക്കമുള്ള യു.എസ് സർവകലാശാലകൾ. രോഗബാധയെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർവകലാശാലകൾ എത്തിയത്.
സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും 25 ശതമാനം വരെ ശമ്പളം കുറയുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ലോണൻസ് ബകോവും വൈസ് പ്രസിഡന്റ് കാതറീൻ ലാപ്പും ഇ-മെയിൽ സന്ദേശം അയച്ചുകഴിഞ്ഞു. എല്ലാ സ്ഥാപനമേധാവികളും ഇതിനോട് സഹകരികക്കണമെന്നും ദുരിതാശ്വാസത്തിനായി സംഭാവന ചെയ്യണമെന്നും ഇ-മെയിലിൽ വ്യക്തമാക്കുന്നു.
കോവിഡിനെത്തുടർന്ന് വരുന്ന സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നതെന്ന് മസാച്യുസെറ്റ്സ് സർവകലാശാല അറിയിച്ചു. നിലവിലുള്ള ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ പുതിയ നിയമനങ്ങൾ കുറച്ചേ മതിയാകുവെന്നും എം.ഐ.ടി കമ്മ്യൂണിറ്റി പ്രസിഡന്റ് റഫേൽ റെയ് ഫ് അറിയിച്ചു.
2008-ലെ സാമ്പത്തിക മാന്ദ്യത്തെക്കാൾ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് കൂടാതെ അമേരിക്കയിലെ പല സർവകലാശാലകളും ശമ്പളം വെട്ടിക്കുറയ്ക്കുകയോ നിയമനം നിർത്തിവെക്കുകയോ ചെയ്തിരിക്കുകയാണ്.
Content Highlights: Covid-19 US Institutions cuts salaries and freeze hiring
Content Highlights: