CMFRI, സ്‌പൈസസ് റിസര്‍ച്ച്: യങ് പ്രൊഫഷണല്‍ ഒഴിവുകള്‍

കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചില്‍ യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. ശമ്പളം- 25000രൂപ.
- യോഗ്യത: ബി.എസ്സി (അഗ്രി/ബി.എസ്.സി(ഹോര്‍ട്ടി), പ്രവൃത്തിപരിചയം.
- പ്രായം: 21-45
- വാക്ക് ഇന്‍ ടെസ്റ്റ് തീയതി: ഒക്ടോബര്‍ 6 (10.00AM)
- വെബ്‌സൈറ്റ്: www.spices.res.in
കൊച്ചിയിലെ കേന്ദ്രസമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (CMFRI) പ്രൊജക്ടിന്റെ ഭാഗമായി യങ് പ്രൊഫഷണല്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം. രണ്ട് ഒഴിവുകളാണുള്ളത്. ശമ്പളം- 25000രൂപ.
- യോഗ്യത: ഫിഷറീസ് സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം/ഡിപ്ലോമ.
- പ്രായം: 21-45
- അപേക്ഷ ഇ-മെയിലായി (sfdcmfri@gmail.com) അയയ്ക്കണം. അവസാന തീയതി - സെപ്റ്റംബര്‍ 30
സി.എം.എഫ്.ആര്‍.ഐ.യുടെ ഗുജറാത്ത് റീജണല്‍ സ്റ്റേഷനിലും യങ് പ്രൊഫഷണല്‍ (2) ഒഴിവുണ്ട്. അപേക്ഷ അയയ്‌ക്കേണ്ട ഇ-മെയില്‍- cmfriveraval@gmail.com. അവസാന തീയതി- സെപ്റ്റംബര്‍ 21. വെബ്‌സൈറ്റ് www.cmfri.org.in
Content Highlights: CMFRI, spices research institute invites application for young professionals