കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ മാറ്റിവെച്ച് എസ്.എസ്.സി

ന്യൂഡല്‍ഹി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ മാറ്റിവെച്ച് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി). മേയ് 29 മുതല്‍ ജൂണ്‍ ഏഴുവരെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. നേരത്തെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ (സി.എച്ച്.എസ്.എല്‍) പരീക്ഷയും എസ്.എസ്.സി മാറ്റിവെച്ചിരുന്നു.
ഇതിന് പുറമേ മേയ് ആദ്യവാരം നടത്താന്‍ നിശ്ചയിച്ചിരുന്ന സി.എ.പി.എഫ്, എന്‍.ഐ.എ, എസ്.എസ്.എഫ്, റൈഫിള്‍മാന്‍ കോണ്‍സ്റ്റബിള്‍ (ജി.ഡി) പരീക്ഷയും എസ്.എസ്.സി മാറ്റിവെച്ചിട്ടുണ്ട്.
സാഹചര്യം വിലയിരുത്തിയ ശേഷം പുതുക്കിയ പരീക്ഷാതീയതികള്‍ എസ്.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി പ്രഖ്യാപിക്കുമെന്ന് എസ്.എസ്.സി അറിയിച്ചു.
Content Highlights: CGL exam postponed by ssc
Content Highlights: