ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ ഒഴിവുകള്‍; അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസം ചൊവ്വാഴ്ച

പ്രതീകാത്മക ചിത്രം | Photo: Freepik.com
പ്രതീകാത്മക ചിത്രം | Photo: Freepik.com

ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 19 ചൊവ്വാഴ്ചയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ തസ്തികകളിലായി 592 ഒഴിവുകളാണുള്ളത്. 

എങ്ങനെ അപേക്ഷിക്കാം
1) ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) കരിയേഴ്‌സ് എന്ന ടാബിലെ ഓപ്പര്‍ച്യൂണിറ്റീസില്‍ ക്ലിക്ക് ചെയ്യുക
3) ഉചിതമായ തസ്തിക തിരഞ്ഞെടുക്കുക
4) അപ്ലൈ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
5) ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക
6) അപേക്ഷാ ഫോം ഭാവി ആവശ്യങ്ങള്‍ക്കായി പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക

Content Highlights: bank of baroda recruitment 2024 closes on november 19