ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.bank.in -വഴിയാണ് അപേക്ഷിക്കേണ്ടത്.

തസ്തികകളും യോഗ്യതകളും 
ചീഫ് മാനേജര്‍-ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്(2 പോസ്റ്റുകള്‍)
പ്രായപരിധി: 30-40
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം. 
പ്രവൃത്തിപരിചയം: ബാങ്കിങ്ങിലോ ബ്രോക്കറേജിലോ എട്ടുവര്‍ഷത്തെ മുന്‍പരിചയം. ഇന്‍വെസ്റ്റര്‍ റിലേഷനിലോ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷനിലോ റിസര്‍ച്ചിലോ രണ്ട് വര്‍ഷത്തെ പരിചയം. 
ശമ്പളം: 1,02,300 - 1,20,940 

മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍)
പ്രായം: 24-34
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഐഐബിഎഫ് ഫോറെക്‌സ്, സിഡിസിഎസ് അല്ലെങ്കില്‍ സിഐടിഎഫ് എന്നീ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് മുന്‍ഗണന.
മുന്‍പരിചയം: ബാങ്കുകളില്‍ ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.
ശമ്പളം: 64,820 - 93,960

മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(37)
പ്രായം: 26-36
വിദ്യാഭ്യാസ യോഗ്യത: ബിരുദം, എംബിഎ അല്ലെങ്കില്‍ പിജിഡിഎം
പരിചയം: രണ്ട് വര്‍ഷത്തെ ബാങ്ക് പരിചയവും ട്രേഡ് ഫിനാന്‍സിലെ ഒരുവര്‍ഷത്തെ പരിചയവും, ഫോറെക്‌സ് സെയില്‍സ് പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
ശമ്പളം: 64,820 - 93,960

സീനിയര്‍ മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(5 പോസ്റ്റുകള്‍)
പ്രായം: 29-39
വിദ്യഭ്യാസം: ബിരുദവും സെയില്‍സ്/മാര്‍ക്കറ്റിങ്/ ഫിനാന്‍സ്/ ട്രേഡ് ഫിനാന്‍സ് എന്നിവയില്‍ ഫുള്‍ ടൈം എംബിഎ/ പിജിഡിഎം എന്നിവയും.
പരിചയം: ബാങ്കിങ്ങില്‍ അഞ്ച് വര്‍ഷത്തെ പരിചയവും ട്രേഡ് ഫിനാന്‍സില്‍ മൂന്ന് വര്‍ഷത്തെ പരിചയവും, ഫോറെക്‌സ് സെയില്‍സിന് മുന്‍ഗണന.
ശമ്പളം: 85,920 - 1,05,280

എങ്ങനെ അപേക്ഷിക്കാം

  • bankofbaroda.bank.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • Careers എന്നതിലെ Current Opportunities ക്ലിക്ക് ചെയ്യുക
  • ആവശ്യമായ പോസ്റ്റ് ക്ലിക്ക് ചെയ്ത്, അപ്ലൈ ഓണ്‍ലൈന്‍ എന്ന് ക്ലിക്ക് ചെയ്യുക.
  • ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
  • വിവരങ്ങള്‍ ചേര്‍ത്ത് രേഖകള്‍ അപ്‌ലോഡ് ചെയ്ത് ഫീസ് അടയ്ക്കുക.

Content Highlights: Bank job bopportunities