യൂണിയന്‍ ബാങ്കില്‍ 500 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

യൂണിയന്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളാണുള്ളത്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമാണ് യോഗ്യതയായി പരിഗണിക്കുന്നത്. 20 മുതല്‍ 28 വയസ്സ് വരെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഓണ്‍ലൈന്‍ ടെസ്റ്റ് അടക്കമുള്ള കടമ്പകള്‍ കടന്നാണ് സെലക്ഷന്‍. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ നാപ്‌സ് പോര്‍ട്ടലില്‍ (www.apprenticeshipindia.gov.in, nats.education.gov.in ) എല്ലാ ഉദ്യോഗാര്‍ഥികളും രജിസ്റ്റര്‍ ചെയ്യണം.
Content Highlights: apprentice recruitment 2024 in union bank