ഐ.എസ്.ആര്‍.ഒയില്‍ വിവിധ തസ്തികകളിലായി 73 അവസരം

-
-

സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍:  55

ഐ.എസ്.ആര്‍.ഒ.യ്ക്ക് കീഴില്‍ അഹമ്മദാബാദില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററില്‍ വിവിധ തസ്തികകളിലായി 55 അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.ഡി. (ഇലക്‌ട്രോണിക്‌സ്)-2
യോഗ്യത: ഇലക്‌ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ്സ്/പവര്‍ ഇലക്ട്രോണിക്‌സ്/വി.എല്‍.സി.ഐ. ഡിസൈന്‍/ മൈക്രോ ഇലക്‌ട്രോണിക്‌സ്/ എംബഡഡ് സിസ്./സിഗ്‌നല്‍ പ്രോസസിങ് പിഎച്ച്.ഡി. തത്തുല്യം.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഫിസിക്‌സ്)-1
യോഗ്യത: ഫിസിക്‌സില്‍ എം.എസ്സി. ബിരുദാനന്തരബിരുദം.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍)-2
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ്/ഡീപ്പ് ലേണിങ്/ഇമേജ് പ്രോസസിങ് സ്‌പെഷ്യലൈസെഷന്‍.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (കംപ്യൂട്ടര്‍)-1
യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ഐ.ടി. സെക്യൂരിറ്റി/സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസെഷന്‍.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്‌ട്രോണിക്‌സ്)-7
യോഗ്യത: ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി എം.ഇ./എം.ടെക്. ഇലക്‌ട്രോണിക്‌സ്/കമ്യൂണിക്കേഷന്‍/ആര്‍.എഫ്. ആന്‍ഡ് മൈക്രോവേവ്സ്/പവര്‍ ഇലക്ട്രോണിക്‌സ്/വി.എല്‍.എസ്.ഐ. ഡിസൈന്‍/ മൈക്രോ സിസ്റ്റം/ എംബഡഡ് സിസ്/സിഗ്‌നല്‍ പ്രോസസിങ് സ്‌പെഷ്യലൈസെഷന്‍.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (മെക്കാനിക്കല്‍)-6
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്. തെര്‍മല്‍/സ്ട്രക്ചറല്‍/സ്ട്രക്ചറല്‍ അനലിസിസ്/മെറ്റീരിയല്‍ സയന്‍സ്/മെറ്റീരിയല്‍ ടെക്നോളജി/സി.എ.ഡി./സി.എ.ഇ./ഡിസൈന്‍ എന്‍ജിനീയറിങ്/ഇന്‍ഡസ്ട്രി സേഫ്റ്റി എന്‍ജിനീയറിങ് സ്‌പെഷ്യലൈസെഷന്‍.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (സ്ട്രക്ചറല്‍)-1
യോഗ്യത: സട്രക്ചറല്‍/ സിവില്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്.

സയന്റിസ്റ്റ്/എന്‍ജിനീയര്‍-എസ്.സി. (ഇലക്ട്രിക്കല്‍)-1
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് എം.ഇ./എം.ടെക്.

ടെക്നിക്കല്‍ അസിസ്റ്റന്റ്-6
ഇലക്‌ട്രോണിക്‌സ്-3, മെക്കാനിക്കല്‍-1, സിവില്‍-1, ഇലക്ട്രി ക്കല്‍-1
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.

ടെക്നിഷ്യന്‍ ബി-28
ഫിറ്റര്‍-6, മെഷിനിസ്റ്റ്-3, ഇലക്‌ട്രോണിക്‌സ്-10, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-2, പ്ലംബര്‍-1, കാര്‍പെന്റര്‍-1, ഇലക്ട്രിഷ്യന്‍-1, ഡ്രോട്സ്മാന്‍ ബി (മെക്കാനിക്കല്‍)-3, കെമിക്കല്‍-1
യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ./ എന്‍.ടി.സി./ എന്‍.എ.സി. സര്‍ട്ടിഫിക്കറ്റ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sac.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 14.


സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍:  12

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്.

  • നഴ്സ് ബി-2: യോഗ്യത: എസ്.എസ്.എല്‍.സി., ഒന്നാംക്ലാസോടുകൂടിയ മൂന്നുവര്‍ഷത്തെ അംഗീകൃത നഴ്സിങ് ഡിപ്ലോമ.  
  • ലാബ് ടെക്നീഷ്യന്‍ എ-3 (ജനറല്‍-3): യോഗ്യത: എസ്.എസ്.എല്‍.സി., ഒന്നാംക്ലാസോടുകൂടിയ രണ്ടുവര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി ഡിപ്ലോമ.
  • ഫയര്‍മാന്‍ എ-7 (ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-1): യോഗ്യത: എസ്.എസ്.എല്‍.സി.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് 100 രൂപ. വിശദവിവരങ്ങള്‍ www.shar.gov.in എന്ന വെബ്സൈറ്റില്‍നിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27.

ഐ.ഐ.എസ്.ടി: 6

തിരുവനന്തപുരത്തെ വലിയമലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വിവിധ തസ്തികളിലായി 6 അവസരം. പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. ഒഴിവും യോഗ്യതയും ചുവടെ.

  • പോസ്റ്റ് ഡോക്ടറല്‍ ഫെലോ-1: അസ്ട്രോണമി/അസ്ട്രോഫിസിക്‌സില്‍ പിഎച്ച്.ഡി. അല്ലെങ്കില്‍ തത്തുല്യം.
  • റിസര്‍ച്ച് അസിസ്റ്റന്റ്-1: സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ പി.എച്ച്ഡി./എം.ഫില്‍/ബിരുദാനന്തരബിരുദം.
  • ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍-1: സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ബിരുദാനന്തബിരുദം.
  • ജൂനിയര്‍ റിസര്‍ച്ച് ഫെലോ-1: ഫിസിക്‌സ്/അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്‌സ്/സ്പേസ് ഫിസിക്‌സ് എം.എസ്സി. അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ്. ഫിസിക്‌സ്. നെറ്റ്/ജെ.ആര്‍.എഫ്.
  • ജൂനിയര്‍ പ്രോജക്ട് ഫെലോ-2: കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി/ഫിസിക്‌സ്/ഇലക്ട്രോണിക്‌സ്/മെറ്റീരിയല്‍ സയന്‍സ്/നാനോടെക്നോളജി/നാനോസയന്‍സ് എം.എസ്സി. അല്ലെങ്കില്‍ ഫിസിക്‌സ്/സോളിഡ് സ്റ്റേറ്റ് ടെക്നോളജി/ഇലക്ട്രോണിക്‌സ് എം.എസ്സി. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/നാനോസയന്‍സ്/നാനോടെക്നോളജി/മെറ്റിരീയല്‍ സയന്‍സ് ബി.ഇ./ബി.ടെക്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.iist.ac.in സന്ദര്‍ശിക്കുക.
അവസാന തീയതി: മാര്‍ച്ച് 23.

Content Highlights: Apply now for 73 vacancies in ISRO

Content Highlights: