പൊതുമേഖലാബാങ്കുകളില്‍ 9,995 ഒഴിവുകള്‍: ഐബിപിഎസ് പരീക്ഷയ്ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം

പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്
പ്രതീകാത്മകചിത്രം | ഫോട്ടോ എന്‍.എം പ്രദീപ്

പൊതുമേഖലാബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നീട്ടി(IBPS Recruitment 2024). ജൂണ്‍ 30-ലേക്കാണ് അപേക്ഷാ തീയതി നീട്ടിയത്. ഓഫീസേഴ്‌സ് (സ്‌കെയില്‍ -I, II, III), ഓഫീസ് അസിസ്റ്റന്റ്‌സ് (മള്‍ട്ടിപര്‍പ്പസ്) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതിയാണ് ജൂണ്‍ 27-ല്‍ നിന്ന് ജൂണ്‍ 30-ലേക്ക് മാറ്റിയത്. ഔദ്യോഗിക വെബ്‌സൈറ്റായ ibps.in വഴി ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് അപേക്ഷിക്കാം. 9,995 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‌.

അപേക്ഷകള്‍ ഇങ്ങനെ സമര്‍പ്പിക്കാം

1) ഐ.ബി.പി.എസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക - ibps.in

2) സിആര്‍പി ആര്‍ആര്‍ബി XIII അപ്ലിക്കേഷന്‍ (CRP RRB XIII application) എന്ന ഹോംപേജിലെ ലിങ്ക് ക്ലിക്ക് ചെയ്യുക

3) വരുന്ന പുതിയ വിന്‍ഡോയില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക.

4) അപ്ലിക്കേഷന്‍ ഫോം ഫില്‍ ചെയ്യുക

5) ആവശ്യമുള്ള ഡോക്യുമെന്റുകള്‍ നല്‍കി പേമെന്റ് കംപ്ലീറ്റ് ചെയ്യുക

6) ഭാവി ആവശ്യങ്ങള്‍ക്കായി ഇത് കരുതിവെയ്ക്കുക. 

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം- ibps.in

Content Highlights: 9995 vacancies open in ibps