ഇന്ത്യന്‍ ഓയിലില്‍ 493 അപ്രന്റിസ്; ഡിസംബര്‍ 12 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 493 അപ്രന്റിസുമാരുടെ ഒഴിവ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഈ ഒഴിവുകളുള്ളത്. കേരളത്തില്‍ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.
ട്രേഡ് അപ്രന്റിസ് (ഐ.ടി.ഐ.) 262 കേരളത്തില്‍ 42 ഒഴിവുകളുണ്ട്. (ജനറല്‍- 23, ഇ.ഡബ്ല്യു.എസ്.- 4, എസ്.സി.- 4, ഒ.ബി.സി.- 11).
യോഗ്യത: എസ്.എസ്.എല്‍.സി., ഫിറ്റര്‍/ ഇലക്ട്രീഷ്യന്‍/ ഇലക്ട്രോണിക് മെക്കാനിക്/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ മെഷിനിസ്റ്റ് എന്നീ ട്രേഡുകളില്‍ ഐ.ടി.ഐ.
ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)- 207 കേരളത്തില്‍ 22 ഒഴിവുകളുണ്ട്. (ജനറല്‍- 13, ഇ.ഡബ്ല്യു.എസ്.- 2, എസ്.സി.- 2, ഒ.ബി.സി.- 5).
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
ട്രേഡ് അപ്രന്റിസ്- ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഫ്രെഷര്‍)- 14, കേരളത്തില്‍ രണ്ട് ഒഴിവുകളുണ്ട്. (ജനറല്‍- 2).
യോഗ്യത: ഹയര്‍ സെക്കന്‍ഡറി. ബിരുദം നേടിയിരിക്കരുത്.
ട്രേഡ് അപ്രന്റിസ്- ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സ്‌കില്‍ഡ് സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്സ്)- 10 കേരളത്തില്‍ ഒരൊഴിവാണുള്ളത്. (ജനറല്‍- 1).
യോഗ്യത: ഹയര്‍ സെക്കന്‍ഡറി. ബിരുദം നേടിയിരിക്കരുത്. ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.
പ്രായപരിധി: 18- 24 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ജനറല്‍, ഒ.ബി.സി., എസ്.സി./ എസ്.ടി. വിഭാഗത്തിലെ ഭിന്നശേഷിക്കാര്‍ക്ക് യാഥാക്രമം 10, 13, 15 വര്‍ഷത്തെ വയസ്സിളവാണ് ലഭിക്കുക. അപ്രന്റിസ് നിയമമനുസരിച്ചുള്ള സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
എഴുത്തുപരീക്ഷയും മെഡിക്കല്‍ പരിശോധനയും അടിസ്ഥാനമാക്കിയാകും പ്രവേശനം. വിശദവിവരങ്ങള്‍ www.iocl.com എന്ന വെബ്സൈറ്റിലുണ്ട്. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 12.
Content Highlights: 493 apprentice vacancies in IOCL, apply by december 12
Content Highlights: