ആറ് മാസത്തെ പഠനം, എഴുതിയ പരീക്ഷയിലെല്ലാം റാങ്കുകള്‍; അതുല്‍രാജ് ഇനി സബ് ഇന്‍സ്‌പെക്ടര്‍

കൊയിലാണ്ടിയിലെ വീട്ടിലിരുന്ന് അതുലിനോട് മുത്തശ്ശന്‍ ചോദിച്ചു.അനക്ക് എന്താ ബലുതാവുമ്പോ ആവേണ്ടേ....? അന്ന് അതുലിന് പറയാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു 'പോലീസ്'. പോലീസുകാരനായ മുത്തശ്ശനെ കണ്ട് വളര്‍ന്ന ആ കൊച്ചുമിടുക്കന്‍ അത്രത്തോളം ആ ജോലിയെ മുറുകെപ്പിടിച്ചു. ഊണിലും ഉറക്കത്തിലും ആ ജോലി സ്വപ്‌നം കണ്ട അവന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കേരള പി.എസ്.സിയുടെ എസ്.ഐ. ലിസ്റ്റില്‍ ഒന്നാം റാങ്കോടെ ജയിച്ചിരിക്കുകയാണ്. ഇത് അതുല്‍ രാജിന്റെ കഥയാണ്. സ്വപ്‌നത്തോടൊപ്പം കഠിനാധ്വാനത്തെയും ഒപ്പം കൂട്ടി വിജയം നേടിയ ഇരുപത്തഞ്ചുകാരന്റെ വിജയകഥ.
പോലീസെന്ന സ്വപ്‌നം
Content Highlights: Kerala psc si first holder athul raj story