തയ്യല്‍ ടീച്ചര്‍: ഇഗ്നോ യോഗ്യത കേരള പി.എസ്.സി. അംഗീകൃതമോ? CAREER EXPERT

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU)  സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ഡിസൈന്‍ കേരള പി.എസ്.സി. അംഗീകരിക്കുമോ? ഈ യോഗ്യത പ്രകാരം തയ്യല്‍ ടീച്ചര്‍ തസ്തികയില്‍ അപേക്ഷിച്ചാല്‍ സ്വീകാര്യമാവുമോ?

വിദ്യാഭ്യാസവകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 335/2020 പ്രകാരമുള്ള വിജ്ഞാപനത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (IGNOU) വഴി നേടിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ഡിസൈന്‍ എന്ന യോഗ്യത പരാമര്‍ശിക്കുന്നില്ല. എന്നാല്‍, ഇഗ്നോ യൂണിവേഴ്‌സിറ്റി തന്നെ നല്‍കുന്ന Diploma in Fashion Designing (GO(MS)No. 114/2019 GEdn. Dated 06.08.2019) ഈ തസ്തികയിലേക്ക് അംഗീകൃതയോഗ്യതയാണെന്നും പരാമര്‍ശിക്കുന്നുണ്ട്.

തൊഴില്‍ വാര്‍ത്ത വാങ്ങാം
 

Content Highlights: IGNOU Certificate in Fashion Design and Kerala PSC Recognition