വനിതാദിനം; മാതൃഭൂമി പ്രസിദ്ധീകരിച്ച സ്ത്രീരചനകൾക്ക് ഓണ്‍ലൈൻ സ്‌റ്റോറില്‍ പ്രത്യേക വിലക്കിഴിവ്

-
-

വനിതാ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച സ്ത്രീരചനകള്‍ക്ക് ഓണ്‍ലൈന്‍ സ്റ്റോറില്‍ പ്രത്യേക വിലക്കിഴിവ്. മാധവിക്കുട്ടിയുടെ വണ്ടിക്കാളകള്‍ മുതല്‍ ഷീലാ ടോമിയുടെ കിളിനോച്ചിയിലെ ശലഭങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്. 

ബെസ്റ്റ് സെല്ലറുകളായ ആത്രേയകം, മരിയ വെറും മരിയ, സിന്‍, എം. ലീലാവതിയുടെ ആത്മകഥ ധ്വനിപ്രയാണം, ഇന്ത്യന്‍ റെയിന്‍ബോയുടെ രചയിതാവിന്റെ ആദ്യനോവല്‍ സ്നോ ലോട്ടസ്, നന്ദിനി മേനോന്റെ പുതിയ യാത്രാവിവരണഗ്രന്ഥം ഭൂട്ടാന്‍: വിശുദ്ധ ഭ്രാന്തന്റെ വഴിത്താരകള്‍, രേഖ കെ., ഷീലാ ടോമി, ഷാഹിന ഇ. കെ., ധന്യാരാജ്, സന്ധ്യാ ഇ., ആഷ് അഷിത എന്നിവരുടെ പുതിയ കഥാസമാഹാരങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ വിലക്കുറവില്‍ ഇപ്പോള്‍ സ്വന്തമാക്കാം.

ഈ ഓഫര്‍ മാര്‍ച്ച് 10 വരെ മാത്രമായിരിക്കും. പുസ്തകങ്ങള്‍ വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.

Content Highlights: womens day offer mathrubhumi books online store