അനുഭവങ്ങള്‍ക്കുള്ള ശോഭ അകലം തരുന്ന ഭംഗിയാകാം, ജീവിതമെന്നാല്‍ ഒരാളുടെ ഓര്‍മയാണ്- സുനില്‍ പി. ഇളയിടം

തൃശൂര്‍: ഒരാളുടെ ജീവിതമെന്നാല്‍ അയാളുടെ ഓര്‍മകളാണെന്നും വ്യക്തിപരമായ ഏതനുഭവത്തിലും ആഴമുള്ള സാമൂഹിക, ചരിത്ര അംശങ്ങളുണ്ടാകുമെന്നും എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. അനുഭവം വ്യക്തിപരം മാത്രമാണെന്നത് തെറ്റിദ്ധാരണയാണ്.
മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച 'പുസ്തകപ്പൂരം ' പരിപാടിയുടെ ഭാഗമായി തന്റെ 'ഓര്‍മകളും മനുഷ്യരും' എന്ന പുതിയ പുസ്തകത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭവങ്ങളെ വ്യക്തിപരമായി സമീപിക്കുന്നതിനൊപ്പംതന്നെ അവയുമായി ആശയപരമായി സംവദിക്കാന്‍ 'ഓര്‍മകളും മനുഷ്യരും' എന്ന പുസ്തകത്തില്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഴയകാലത്തുള്ള അനുഭവങ്ങള്‍ക്കുള്ള ശോഭ ഒരു പക്ഷേ, അകലം തരുന്ന ഭംഗിയാകാം. അനുഭവിക്കുമ്പോള്‍ ആ ഭംഗി ഉണ്ടാകണമെന്നില്ല. പക്ഷേ, അന്നത്തെ അനുഭവങ്ങളില്‍ സങ്കീര്‍ണതാബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sunil P. Ilayidom discusses how personal memories are intertwined with social and historical elements. Explore his insights on life, memory, and his new book `Ormakalum Manushyarum`.