ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'കാലം സാക്ഷി' പ്രകാശനം ചെയ്യും

ഉമ്മന്‍ ചാണ്ടി, പുസ്തകത്തിന്റെ കവര്‍ | ഫോട്ടോ: മാതൃഭൂമി
ഉമ്മന്‍ ചാണ്ടി, പുസ്തകത്തിന്റെ കവര്‍ | ഫോട്ടോ: മാതൃഭൂമി

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷിയുടെ പ്രകാശന ചടങ്ങ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍വെച്ച് നടക്കും. മേളയുടെ ആദ്യദിനമായ നവംബര്‍ 1 ന് വൈകീട്ട് 6 മണിക്ക് ഹാള്‍ നമ്പര്‍ 7-ലാണ് പരിപാടി നടക്കുക. 

ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പങ്കെടുക്കും. നവംബര്‍ 1 മുതല്‍ 12 വരെയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. 

Content Highlights: Sharjah international book fair 2023, 42th edition, Oommen Chandy, Kaalam sakshi, Mathrubhumi books